പാണ്ടിക്കാട് നിന്നും പുഴക്കാട്ടിരിയിലെ ഒരു വിവാഹ ചെടങ്ങിൽ ആളുകൾ വന്നതിനാൽ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം.

മലപ്പുറം ന്യൂസ്‌ ടൈംസ്

 പുഴക്കാട്ടിരി. ഇന്നലെ പുഴക്കാട്ടിരി പള്ളിയിൽ വെച്ച് നടത്തിയ നിക്കാഹ് കർമ്മത്തിന് നിപ്പ സ്ഥിതികരിച്ച പാണ്ടിക്കാട് പഞ്ചായത്തിൽ നിന്നും ആളുകൾ എത്തുകയും പുഴക്കാട്ടിരി പഞ്ചായത്തിൽ നിന്ന് പാണ്ടിക്കാട് പഞ്ചായത്തിലേക്ക് സ്വർണം കെട്ടൽ ചടങ്ങുംമായി പോവുകയും ചെയ്തതിനാൽ പ്രതിരോധ മാർഗ്ഗം എന്ന നിലയിൽ മേൽ പരിപാടികളിൽ പങ്കെടുത്തവർ മാസ്ക് ധരിക്കുകയും സാമുഹിക അകലം പാലിക്കുന്നതിനോടപ്പം ആളുകൾ കൂടുന്ന പൊതുപരിപാടികളിൽ നിന്നും  മൂന്ന് ആഴ്ച്ച വിട്ടു നിൽക്കുകയും,  പരിപാടിയിൽ പങ്കെടുത്ത ആർക്കെങ്കിലു പനി തലവേദന ചർദ്ദി മേലുവേദന എന്നീ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ പുഴക്കാട്ടിരി ഗവണ്മെന്റ് ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ:ഇബ്രാഹിം ഷിബിൽ 9447160853 എന്ന നമ്പറിലോ, നിപ്പ കണ്ട്രോൾ സെൽ നമ്പർ 0483 2732010, 2732060 എന്ന നമ്പറിലോ ബന്ധപെടേണ്ടതാണ്.


#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!